Sunday, March 25, 2012

എഴുകോണില്‍ ഇനി ഹൈമാസ്റ്റ് വെളിച്ചം

എഴുകോണ്‍: എഴുകോണ്‍ കവലയില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിന്റെ ഉദ്ഘാടനം അഡ്വ.പി.അയിഷാപോറ്റി എം.എല്‍.എ. നിര്‍വഹിച്ചു.

എം.എല്‍.എ. ഫണ്ടില്‍നിന്ന് 5.5 ലക്ഷം രൂപ ചെലവഴിച്ചാണ് വിളക്ക് സ്ഥാപിച്ചത്. 16 മീറ്റര്‍ ഉയരത്തിലുള്ള വിളക്കിന് 4800 വാട്ട്‌സ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. വൈദ്യുതിച്ചെലവ് ഗ്രാമപ്പഞ്ചായത്ത് വഹിക്കും.

എഴുകോണിന് പുറമേ നിയോജകമണ്ഡലത്തിലെ നെടുമണ്‍കാവ്, ഓടനാവട്ടം, വെളിയം, നെല്ലിക്കുന്നം, പൂവറ്റൂര്‍, പുത്തൂര്‍ കവലകളിലും ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കാന്‍ നടപടിയായതായി എം.എല്‍.എ. പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ കൊട്ടാരക്കര റൂറല്‍ ഡിവൈ.എസ്.പി. കെ.എം.ആന്‍േറാ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.സോമരാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.തമ്പാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment