Sunday, March 25, 2012

എഴുകോണില്‍ ഉത്സവക്കാഴ്ചകളുടെ സംഗമം

എഴുകോണ്‍: അശ്വതി ഉത്സവങ്ങളുടെ സമാപനം കുറിക്കുന്ന ഞായറാഴ്ച എഴുകോണ്‍ ഉത്സവക്കാഴ്ചകളുടെ സംഗമഭൂമിയാകും.

എഴുകോണ്‍ മാടന്‍കാവ് മഹാദേവര്‍ക്ഷേത്രം, കോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം, ചീരങ്കാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങളാണ് ഇന്ന് സമാപിക്കുന്നത്. എഴുകോണിലെ കെട്ടുകാഴ്ച വൈകിട്ട് 3നും കോയിക്കല്‍, ചീരങ്കാവ് ക്ഷേത്രങ്ങളിലേത് നാലിനും തുടങ്ങും.

എഴുകോണ്‍ മാടന്‍കാവ് മഹാദേവര്‍ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം രാവിലെ 9ന് തന്ത്രി താഴമണ്‍ മഠം കണ്ഠര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ കലശാഭിഷേകവും വൈകിട്ട് 6ന് ചന്ദ്രപ്പൊങ്കാലയും നടന്നു. ചന്ദ്രപ്പൊങ്കാല കൊട്ടാരക്കര എന്‍.എസ്.എസ്.കോളേജ് പ്രിന്‍സിപ്പല്‍ ജി.ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment